ജനനായകന് പിറന്നാള്‍ ആശംസാപ്രവാഹം ; മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

കേരളത്തിന്റെ ക്യാപ്റ്റന്റെ എഴുപത്തിയാറാം പിറന്നാള്‍ മധുരത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍. നിയുക്തപ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഫേസ്ബുക്കിലൂടെയാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നത്.

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും ജനനായകന് ജന്മദിനം ആശംസിച്ചു. നവ കേരളത്തിന്റെ നിര്‍മാണത്തിന് സാര്‍ത്ഥകമായ നേതൃത്വം നല്‍കുന്ന സഖാവ് പിണറായിയുടെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്നത് യാദൃശ്ചികമാണ് എങ്കിലും ഏറെ സന്തോഷമുള്ള കാര്യമാണ്. കേരള രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. എന്നാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജും മുഖ്യമന്ത്രിക്ക് ആശംസകളുമായെത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്രപരമായ ഭരണത്തുടര്‍ച്ചയുണ്ടായ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ ദിവസം തന്നെയാണ്, കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തെ കരുത്തോടെ നയിച്ച സഖാവ് പിണറായി വിജയന്റെ ജന്‍മദിനവും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്‍മദിനാശംസകള്‍. എന്നാണ് വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്.

വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തും മന്ത്രി എ കെ ശശീന്ദ്രനും ആശംസകള്‍ നേര്‍ന്നു.

മുഖ്യമന്ത്രി. ശ്രീ പിണറായി വിജയന് ജന്മദിനാശംകള്‍…ഒരു നവകേരള സൃഷ്ടിക്കായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിക്കട്ടെ എന്നാശംസിക്കുന്നു. എന്നാണ് എ കെ ശശീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News