ഓഫീസിൽ പോവാനുള്ള തിരക്കിനിനിടയിൽ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു ഈസി എഗ്ഗ് നൂഡിൽസ്

ഓഫീസിൽ പോവാനുള്ള തിരക്കിനിടയിൽ പലരും ഒഴിവാക്കുന്ന കാര്യം ആണ് ബ്രേക്ക് ഫാസ്റ്റ് എന്നാൽ ഒരാളുടെ ഒരു ദിവസത്തെ പിടിച്ചു നിർത്തുന്നതിൽ ഈ ഒഴിവാക്കുന്ന ബ്രേക്ക് ഫസ്റ്റിന്റെ സഹായം നമ്മളിൽ പലരും ശ്രെദ്ധിക്കുക പോലും ഇല്ല.കഴിവതും രാവിലത്തെ ആഹാരം ഒഴിവാക്കാതെ ശ്രെദ്ധിക്കണം അതിനായി എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു എഗ്ഗ് നൂഡിൽസ് തയ്യാറാക്കി നോക്കാം

ചേരുവകൾ

നൂഡിൽസ് പാകം ചെയ്തത്- 3/4 കപ്പ്

കാബേജ് വ്യത്തിയാക്കി അരിഞ്ഞത്- 1/4 കപ്പ്

സവാള ചെറുതായി അരിഞ്ഞത്-1

സൂര്യകാന്തി എണ്ണ/ വെളിച്ചെണ്ണ- 1 ടെബിൾസ്പൂൺ

വെളുത്തുള്ളി പേസ്റ്റ് രൂപത്തിലാക്കിയത്-അര ടീസ്പൂൺ

ബീൻസ് ചെറുതായി അരിഞ്ഞത്- 2 എണ്ണം

മുട്ട- 2 എണ്ണം

പച്ചമുളക് ചെറുതായി അരിഞ്ഞത്-1

കാരറ്റ് ചെറുതായി അരിഞ്ഞത്- 1

കുരുമുളക് പൊടി- ഒരുനുള്ള്

ഉപ്പ്- ആവശ്യത്തിന്

പാകംചെയ്യുന്ന വിധം

എഗ്നൂഡിൽസ് തയാറാക്കാനുള്ള പാൻ ചെറുതീയിൽ ചൂടാക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ സൂര്യകാന്തി എണ്ണയോ വെളിച്ചെണ്ണയോ ചേർക്കുക. എണ്ണ ചൂടായി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക്, വെള്ളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, കാബേജ്, കാരറ്റ്, പാകത്തിന് ഉപ്പ്, കുരുമുളക് പൊടി എത്തിവ ചേർത്ത് ഇളക്കി വഴറ്റുക. ഇതിലേയ്ക്ക് പാകം ചെയ്തു വച്ചിരിക്കുന്ന നൂഡിൽസ് ചേർത്ത് ഇളക്കണം. ശേഷം ചെറുതീയിൽ മൂന്നു മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് മുട്ടപൊട്ടിച്ച് ഒഴിച്ച ശേഷം നന്നായി യോജിപ്പിക്കുക. തുടർന്ന് ഉയർന്ന തീയിൽ രണ്ടു മിനിറ്റ് പാത്രം അടച്ചുവച്ചു പാകം ചെയ്ത ശേഷം പാൻ അടുപ്പിൽ നിന്നു മാറ്റുക. സ്വദിഷേട്ടമായ എഗ്ഗ് നൂഡിൽസ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News