അതിഥി തൊഴിലാളി വിഷയം: സത്യവാങ്മൂലം നൽകാൻ വൈകിയ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

അതിഥി തൊഴിലാളികളുടെ വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ വൈകിയ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി.കേസ് പരിഗണിക്കുന്നതിന് തൊട്ട് മുൻപല്ല സത്യവാങ്മൂലം സമർപ്പിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

അതേ സമയം അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടപടികളിൽ മെല്ലെപ്പോക്കെന്നും സുപ്രീംകോടതി വിമർശിച്ചു.വിവിധ പദ്ധതികളുടെ ആനുകൂല്യം അതിഥി തൊഴിലാളികൾക്ക് ലഭിക്കാൻ രജിസ്‌ട്രേഷൻ അത്യാവശ്യമാണെന്നും ഇതിനായി ഇടക്കാല ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.

അതിഥി തൊഴിലാളികൾക്ക് റേഷനും ഭക്ഷണവും നൽകാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകും. സാമൂഹിക അടുക്കള ആരംഭിക്കാൻ നിർദേശം നൽകുമെന്നും കോടതി സൂചിപ്പിച്ചു. ആനുകൂല്യങ്ങൾ നൽകുമ്പോൾ അതിഥി തൊഴിലാളികളോട് തിരിച്ചറിയൽ രേഖ ചോദിക്കരുത്. ഇടക്കാല ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കുമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here