ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീടം ലില്ലെയ്ക്ക്

ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീടം ലില്ലെയ്ക്ക്. ഫോട്ടോ ഫിനിഷിന് സമാനമായ കിരീടപ്പോരിൽ മുൻ ചാമ്പ്യന്മാരായ പി എസ് ജി യെ മറികടന്നാണ് ലില്ലെയുടെ കിരീട നേട്ടം. ലില്ലെയുടെ നാലാമത് ലീഗ് കിരീടനേട്ടമാണിത്.

അവസാന റൗണ്ടിൽ ലില്ലെ ആൻകേർസിനെ തോൽപിച്ചപ്പോൾ പി എസ് ജി ബ്രെസ്റ്റിനെ തകർത്തു.38 മത്സരങ്ങളിൽ നിന്നും ലില്ലെ 83 പോയിൻറും പി എസ് ജി 82 പോയിൻറും നേടി.അതേ സമയം ഇറ്റാലിയൻ ലീഗിൽ ബൊളോഗ്നയെ 4-1ന് തകർത്ത യുവന്റസ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി. 38 മത്സരങ്ങളിൽ നിന്നും 78 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് യുവൻറസ് ഫിനിഷ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News