ലക്ഷദ്വീപില്‍ പ്രതിഷേധം കനക്കുന്നു;ബഹിഷ്‌കരണ ആഹ്വാനവുമായി വിദ്യാര്‍ത്ഥികളും

24ന് കവരത്തിയില്‍ എത്തുന്ന അമൂല്‍ ഉത്പന്നങ്ങള്‍ തടയണം’; ബഹിഷ്‌കരണ ആഹ്വാനവുമായി വിദ്യാര്‍ത്ഥികളും; ലക്ഷദ്വീപില്‍ പ്രതിഷേധം കനക്കുന്നു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിന്റെ നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരിക്കുകയാണ്.

ദ്വീപിലെ പാല്‍ ഉത്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്തി അമൂല്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടത്തി വരുന്ന അഡ്മിനിസ്‌ട്രേഷന്റെ നയത്തിനെതിരെയാണ് ദ്വീപ് സ്റ്റുഡന്റ് അസോസിയേഷന്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനാണ് മൃഗസംരക്ഷണ ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ഫാമുകള്‍ അടക്കുന്നതിലൂടെ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ തലത്തില്‍ പാല്‍, പാല്‍ ഉത്പന്ന വിപണനം നിലയ്ക്കും. ഇതോടെ ജീവനക്കാര്‍ക്ക് ജോലിയും നിലയ്ക്കും.സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കുന്നതാണ് പുതിയ ഉത്തരവെന്നാണ് ഉയരുന്ന ആക്ഷേപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News