തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൊവിഡ്‌ ബാധിച്ചു മരിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് കൗണ്‍സിലര്‍ സാബു ജോസ് (52)കൊവിഡ് ബാധിച്ചു മരിച്ചു . കൊച്ചുവേളി സ്വദേശിയായ സാബു ജോസ് മുന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു.

നാടക പ്രവര്‍ത്തകന്‍, കൊച്ചുവേളി പാരിഷ് സെക്രട്ടറി, തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ് ക്ലബ് പ്രസിഡന്റ്, ചെറുപുഷ്പം മിഷന്‍ ലീഗ് രൂപതാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബിരുദധാരിയായ സാബു ജോസ് അവിവാഹിതനാണ്. അച്ഛന്‍ സ്റ്റീഫന്‍ ഡിസില്‍വ, അമ്മ ജാനറ്റ് സില്‍വ.സാബുവിന്റെ നിര്യാണത്തിൽ മേയർ ആര്യ എസ് രാജേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here