നിലപാടിൽ മാറ്റമില്ല, മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം, വീണ്ടും ചർച്ചയ്ക്ക് തയ്യാർ: രാകേഷ്​ ടികായത്ത്

ദില്ലി: മൂന്ന്​ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട്​ കേന്ദ്രവുമായി ചർച്ച നടത്താൻ തയാറാണെന്ന്​ ഭാരതീയ കിസാൻ യൂണിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്​ സംബന്ധിച്ചായിരിക്കണം ചർച്ചയെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കാതെ പ്രക്ഷോഭ സ്​ഥലങ്ങളിൽനിന്ന്​ മടങ്ങില്ലെന്നും ടികായത്ത്​ കൂട്ടിച്ചേർത്തു. മൊഹാലിയിൽ വെച്ച്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സർക്കാർ ഞങ്ങളമായി ചർച്ച​ നടത്താൻ ​ആഗ്രഹിക്കുന്നുവെങ്കിൽ സംയുക്ത കിസാൻ മോർച്ചയും ചർച്ചക്ക്​ തയാറാണ്​’ -ടികായത്ത്​ പറഞ്ഞു. ചർച്ച കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്​ സംബന്ധിച്ചാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ കർഷക സംഘടനകൾ ആഹ്വാനം ചെയ്​ത പ്രക്ഷോഭം ഡൽഹി അതിർത്തിയിൽ തുടരുകയാണ്​. 2020 നവംബറിൽ തുടങ്ങിയ പ്രക്ഷോഭം കാർഷിക നിയമങ്ങൾ പിൻവലിക്കാതെ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്​ കർഷകർ. കർഷകരും കേന്ദ്രവും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here