അഗ്നി പര്‍വത സ്‌ഫോടനം; കോംഗോയില്‍ മരണം 15 ആയി

ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നടന്ന അഗ്നി പര്‍വത സ്‌ഫോടനത്തില്‍ മരണം 15 ആയി. ഡി ആര്‍ കോംഗോയുടെ വടക്കുഭാഗത്തെ നൈരു ഗോംഗോ എന്ന അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ലാവ ഒഴുകിത്തുടങ്ങിയതോടെ ആളുകള്‍ പലായനം തുടങ്ങിയിരുന്നെങ്കിലും ലാവയില്‍പെട്ടാണ് പലര്‍ക്കും ജീവന്‍ നഷ്ടമായത്. ഞായറാഴ്ച പുലര്‍ച്ചെയോടെ അഗ്‌നിപര്‍വതം പൊട്ടാന്‍ തുടങ്ങിയിരുന്നെങ്കിലും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ഒന്നും ലഭിക്കാതിരുന്നതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

2002ല്‍ ഇതേ പര്‍വതത്തിന്റെ ഒരു ഭാഗം പൊട്ടിത്തകര്‍ന്നിരുന്നു. അന്ന് 250 പേര്‍ മരിച്ചിരുന്നു. ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 1,20000ത്തിനടുത്ത് ആളുകള്‍ക്കാണ് വീട് നഷ്ടമായത്.

എന്നാല്‍ എത്ര പേര്‍ക്ക് പരുക്കേറ്റെന്നോ നാശനഷ്ടങ്ങള്‍ എന്തൊക്കെയാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഡി ആര്‍ കോംഗോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel