കൊവിഡ്,മഴ: ദുരിതത്തിലായ കര്‍ഷകന് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ

കൊവിഡും മഴയും മൂലം കണിവെളളരി വില്‍ക്കാനാവാതെ വിഷമിച്ച കര്‍ഷകന് ഡി.വൈ.എഫ്.ഐ.യുടെ കൈത്താങ്ങ്. ആലപ്പുഴ കഞ്ഞിക്കുഴിയിലെ യുവ കര്‍ഷകനായ ശുഭകേശനാണ് ഡി.വൈ.എഫ്.ഐ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മറ്റി തുണയായത്.ശുഭകേശന്‍ വിളയിച്ച വെളളരി ഡി.വൈ.എഫ്.ഐ ഏറ്റെടുത്തു.വാഹനത്തില്‍ കയറ്റി പ്രദേശത്ത് വില്‍പന നടത്തി പണം ശുഭകേശന് നല്‍കുകയായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ആലപ്പുഴ എം.പി -എ.എം.ആരിഫ് നിര്‍വ്വഹിച്ചു.

സി.പി.എം.കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍ വെളളരി വിപണന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.അശ്വിന്‍,ബ്ലോക്ക് സെക്രട്ടറി എന്‍.എം.സുമേഷ്,ഖജാന്‍ജി. യു.ലിനിന്‍,സാംജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News