കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മൂ​ന്ന് പേ​ർക്ക്​ കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ്

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മൂ​ന്ന് പേ​ർ​ കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ് ചി​കി​ത്സ തേ​ടി​. ഇ​തി​ൽ ര​ണ്ടു പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. ക​ണ്ണൂ​ര്‍ എ​ട​ക്ക​ര സ്വ​ദേ​ശി​യും ബം​ഗ​ളൂ​രു​വി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കാ​ര​നു​മാ​യ ഒ​രാ​ള്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

കൊ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കൊ​വി​ഡ് വാ​ര്‍​ഡി​ലാ​ണ് ചി​കി​ത്സ തു​ട​രു​ന്ന​ത്. ഇ​തി​ന് പു​റ​മേ ഞാ​യ​റാ​ഴ്ച മ​റ്റൊ​രാ​ള്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 12 ആ​യി.

ഞാ​യ​റാ​ഴ്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​യാ​ൾ​ക്കും രോ​ഗം പി​ടി​പെ​ട്ടു. ഇ​തോ​ടെ ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ന​ഗ​ര​ത്തി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തോ​ടെ കോ​ഴി​ക്കോ​ട്ട് 16 പേ​ര്‍ ബ്ലാ​ക്ക് ഫം​ഗ​സ് ചി​കി​ത്സ​യി​ലു​ണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here