‘മികച്ച പ്രകടനങ്ങള്‍ ഒറ്റ രാത്രി കൊണ്ട് ഉണ്ടാവില്ല’; നരേന്ദ്ര മോദിയുടെ കപടതയെ പരിഹസിച്ച് പ്രകാശ് രാജ്

വാരണസിയിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കണ്ണുനിറച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. മറ്റൊരു അവസരത്തില്‍ സമാനമായ രീതിയിയില്‍ മോദി വികാരാധീനനാകുന്ന പഴയ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ട്വിറ്ററിലൂടെയുള്ള പരിഹാസം.

മികച്ച പ്രകടനങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഉണ്ടാവുന്നതല്ലെന്നും അതിന് വര്‍ഷങ്ങളുടെ പരിശ്രമം വേണമെന്നുമാണ് പ്രകാശ് രാജ് വീഡിയോക്കൊപ്പം കുറിച്ചത്. കൊവിഡ് മരണങ്ങളെക്കുറിച്ച് പറഞ്ഞാണ് മോദി വികാരഭരിതനായതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ‘മികച്ച പ്രകടനങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. ടൈമിംഗ്, ഇടക്കുള്ള നിര്‍ത്തലുകള്‍, ശബ്ദം ക്രമീകരണം, ശരീരഭാഷ, വര്‍ഷങ്ങളുടെ പരിശ്രമം വേണം. നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു, നമ്മുടെ മാത്രം ബാലനരേന്ദ്ര’ – പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News