ഫുജൈറയില്‍ നേരിയ ഭൂചലനം

ഫുജൈറയില്‍ ചെറിയ രീതിയില്‍ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് (എന്‍‌.സി‌.എം) അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് പുലര്‍ച്ചെ 4:54 ന് ദിബ്ബ അല്‍ ഫുജൈറയില്‍ ആണ് രേഖപ്പെടുത്തിയത്. അഞ്ചു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

രാവിലെ നമസ്കാരം കഴിഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്തിരിക്കുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദിബ്ബയില്‍ ജോലിചെയ്യുന്ന മുഹമ്മദ്‌ ഫായിസ്, അഷ്‌റഫ്‌ അലി എന്നിവര്‍ അറിയിച്ചു. ചെറിയ ഒരു ശബ്ദത്തോട് കൂടി വീടിന്‍റെ ചുമരുകള്‍ നല്ല രീതിയില്‍ കുലുങ്ങിയതായി ഇവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here