രണ്ടായിരം ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് ബി സി സി ഐ

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ബി സി സി ഐ. കൊവിഡ് പ്രതിരോധത്തിനായി 10 ലിറ്റര്‍ വീതമുള്ള രണ്ടായിരം ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് ബി സി സി ഐ പ്രഖ്യാപിച്ചു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളുടെ വിതരണം പൂര്‍ത്തിയാക്കുമെന്നും ബി സി സി ഐ ട്വിറ്ററില്‍.

കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ആരോ?ഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബി സി സി ഐ അഭിനന്ദിച്ചു. ആരോഗ്യപ്രവര്‍ത്തകരാണ് രാജ്യത്തിന്റെ മുന്‍നിര പോരാളികളെന്നും അവരെ സംരക്ഷിക്കാന്‍ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ബി സി സി ഐ വ്യക്തമാക്കി.

ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അത്യാവശ്യക്കാരെ കണ്ടെത്തി ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്നും എല്ലാവരും തോളോടു തോള്‍ ചേര്‍ന്ന് നിന്ന് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കണമെന്നും ബി സി സി ഐ പ്രസിഡന്റ് സൗരവ് ?ഗാം?ഗുലി പറഞ്ഞു. മഹാമാരിയെ ചെറുക്കാന്‍ ക്രിക്കറ്റ് ലോകത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ?അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News