ലക്ഷദ്വീപിനെ വര്‍ഗ്ഗീയവല്‍ക്കരിക്കുള്ള നീക്കത്തില്‍ പ്രതിഷേധിക്കുക: എ ഐ വൈ എഫ്

ലക്ഷദ്വീപില്‍ ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ എ ഐ വൈ എഫ് കേരള സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.

നരേന്ദ്രമോദിയുടെ അടുത്ത അനുയായിയും സംഘപരിവാറുകാരനുമായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഏകാധിപത്യ ഭരണത്തിലൂടെ ലക്ഷദ്വീപിനെ വര്‍ഗ്ഗീയ വല്ക്കരിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷവും പരമ്പരാഗത ജീവിതരീതിയും വിശ്വാസങ്ങളും തൊഴിലും ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അംബാനി, അദാനി പോലുള്ള കുത്തകകളുടെ ടൂറിസം പദ്ധതികള്‍ക്കായി തദ്ദേശ വാസികളെ ആട്ടിയകറ്റുകയാണ്. വീട് വയ്ക്കുവാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭക്ഷണ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ബീഫ് നിരോധിച്ചു. എല്ലാ മേഖലകളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍.

രാജൃത്തിന്റെ മതേതരത്വ മൂലൃങ്ങള്‍ തകര്‍ക്കാനും ലക്ഷദ്വീപിനെ വര്‍ഗ്ഗീയ വല്ക്കരിക്കുവാനും ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ തിരിച്ചു വിളിച്ച് ദ്വീപ് നിവാസികളെ സംരക്ഷിക്കണമെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News