ലക്ഷദ്വീപിന് പിന്തുണയുമായി പൃഥ്‌വി ,ഗീതുമോഹൻദാസ്,റീമ ,സണ്ണി വെയ്ൻ, ആന്റണി ….തുടങ്ങി ഒട്ടേറെ താരങ്ങൾ

ലക്ഷദ്വീപിന് പിന്തുണയുമായി താരങ്ങൾ

അവരുടെ സമാധാനത്തെയും ആവാസ വ്യവസ്ഥയെയും തകര്‍ക്കരുതെന്നും അഭിപ്രായങ്ങള്‍ ഉറച്ച ശബ്ദത്തോടെ പറയേണ്ട സമയമാണിതെന്നും ഗീതുമോഹന്‍ ദാസ് .ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപെന്നും അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നതെന്നും പൃഥ്വിരാജ് .ലക്ഷദ്വീപ് ജനതയോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടും ഉള്ള തികഞ്ഞ അവഗണന ഭയാനകമാണെന്നും റിമ കല്ലിങ്കല്‍.എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ് ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

താന്‍ മൂത്തോന്‍ ലക്ഷദ്വീപിലാണ് ഷൂട്ട് ചെയ്തതെന്നും ജീവിതത്തില്‍ കണ്ടതില്‍ വെച്ച് നല്ല മനുഷ്യരും മനോഹരമായ സ്ഥലങ്ങളുമുള്ള ഒരിടമാണ് അവിടെ എന്നും ഗീതു ഫേസ്ബുക്കില്‍ കുറിച്ചു. ലക്ഷദ്വീപില്‍ നിന്നും കേള്‍ക്കുന്ന നിലവിളികള്‍ നിരാശയുണ്ടാക്കുന്നു. ഉറച്ച ശബ്ദത്തില്‍ നമ്മുടെ നിലപാടുകള്‍ പറയുകയാണ് ഇപ്പോള്‍ വേണ്ടത്,’ ഗീതുമോഹന്‍ ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപെന്നും അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു.
ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം നമ്മള്‍ കേള്‍ക്കേണ്ടതുണ്ടെന്നും അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന, അവിടുത്തുകാര്‍ പറയുന്നതാണ് നമ്മള്‍ വിശ്വസിക്കേണ്ടതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ എഴുതി.

ഈ തലമുറ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വൈറസ് ആക്രമണത്തിനെതിരെ ഒരു ജനത മുഴുവന്‍ പോരാടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒരു രാജ്യവും സര്‍ക്കാരും മുന്‍ഗണന നല്‍കുന്നു എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണെന്ന് റിമ ഫേസ്ബുക്കില്‍ എഴുതി.ലക്ഷദ്വീപ് ജനതയോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടും ഉള്ള തികഞ്ഞ അവഗണന ഭയാനകമാണെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ നടന്‍മാരായ സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും. ഫേസ്ബുക്കിലാണ് ഇരുവരുടേയും പ്രതികരണം.
എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ് ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News