മാസ്കുകളുടെ ഉപയോഗം കൊവിഡ് വ്യാപനം തടയാൻ ഏറ്റവും ഉപയോദപ്രദമായ മാർഗ്ഗം: മുഖ്യമന്ത്രി

മാസ്കുകളുടെ ഉപയോഗം കൊവിഡ് വ്യാപനം തടയാൻ ഏറ്റവും ഉപയോദപ്രദമായ മാർഗ്ഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മാസ്കുകളുടെ അശാസ്ത്രീയമായ ഉപയോഗം രോഗങ്ങൾ പിടിപെടാൻ കാരണമാകും. തുണി കൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കുമ്പോൾ ഉപയോഗ ശേഷം നന്നായി കഴുകി വെയിലിൽ ഉണക്കണം.

മഴക്കാലത്താണെങ്കിൽ ഉണങ്ങിയാലും ഈർപ്പം കളയാൻ ഇസ്തിരിപ്പെട്ടി ഉപയോഗിക്കണം. സർജിക്കൽ മാസ്ക് ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ. ആറ് മുതൽ എട്ട് മണിക്കൂർ വരെയാണ് ഉപയോഗിക്കാനാവുക. എൻ 95 മാസ്കും ഒരു തവണയേ ഉപയോഗിക്കാനാവൂ.

എൻ 95 മാസ്കുകൾ വാങ്ങുമ്പോൾ അഞ്ച് മാസ്കെങ്കിലും ഒരുമിച്ച് വാങ്ങുക. ഒരു തവണ ഉപയോഗിച്ചാൽ അത് പേപ്പർ കവറിൽ സൂക്ഷിക്കണം. മറ്റ് നാല് മാസ്കുകൾ കൂടി ഉപയോഗിച്ച് ഇതേ രീതിയിൽ സൂക്ഷിച്ച ശേഷം ആറാമത്തെ ദിവസം ആദ്യത്തെ മാസ്ക് വീണ്ടും ഉപയോഗിക്കാം.

മൂന്ന് തവണ ഇത്തരത്തിൽ ഉപയോഗിക്കാം. അതിൽ കൂടുതലോ തുടർച്ചയായോ മാസ്കുകൾ ഉപയോഗിക്കരുത്. മാസ്കുകൾ ഉപയോഗിക്കുന്നതും ബ്ലാക് ഫംഗസ് രോഗവും തമ്മിൽ ബന്ധിപ്പിച്ച് അശാസ്ത്രീയ രോഗവും പരക്കുന്നുണ്ട്. ബ്ലാക് ഫംഗസ് രോഗങ്ങളെ തടയാൻ ശരിയായ രീതിയിൽ മാസ്കുകൾ ഉപയോഗിക്കണം. സംസ്ഥാനത്തെ 11 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News