കൊവിഡ് വാര്‍ഡില്‍ മരിക്കുന്ന രോഗികളുടെ മൃതദേഹങ്ങള്‍ വൈകാതെ മോര്‍ച്ചറിയിലെത്തിക്കാന്‍ ടാസ്‌ക്‌ഫോഴ്‌സ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരിക്കുന്ന രോഗികളുടെ മൃതദേഹം കാലതാമസമില്ലാതെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ടാസ്‌ക്‌ഫോഴ്‌സിനെ നിയോഗിച്ചു.

വാര്‍ഡ്, തീവ്രപരിചരണവിഭാഗം, അത്യാഹിതവിഭാഗം എന്നിവിടങ്ങളില്‍ ഓരോ ഷിഫ്ടിലും നാലുപേരെ ഉള്‍പ്പെടുത്തിയാണ് ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, കൊവിഡ് സെല്‍ മേധാവി എന്നിവരുടെ നേതൃത്വത്തില്‍ കൊവിഡ് സെല്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. രോഗി മരണപ്പെട്ടാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത് മൃതശരീരം മോര്‍ച്ചറിയിലേയ്ക്ക് മാറ്റേണ്ടതും മെഡിക്കല്‍ ബുള്ളറ്റിന്‍ ഡ്യൂട്ടി ഡോക്ടര്‍ ആശുപത്രി അധികൃതര്‍ക്ക് എത്രയും വേഗം കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

28-ാം വാര്‍ഡില്‍ മേയ് 12ന് മരിച്ച രോഗിയുടെ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റുന്നതിന് 15മണിക്കൂര്‍ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here