സ്പോണ്‍സെഴ്‌സില്ലാത്ത ദുരവസ്ഥ ട്വീറ്റ് ചെയ്ത സിംബാബ്വെ ക്രിക്കറ്റ് താരം റയാന്‍ ബേളിന് മറുപടിയായി പ്യുമയുടെ സര്‍പ്രൈസ്

സ്‌പോണ്‍സര്‍മാര്‍ ഇല്ലാത്തതിനാല്‍ ഷൂ പശവച്ച് ഒട്ടിച്ച് ക്രിക്കറ്റ് കളിക്കേണ്ട ദുരവസ്ഥ വിവരിച്ച സിംബാബ്വെ ക്രിക്കറ്റ് താരം റയാന്‍ ബേളിന്റെ ട്വീറ്റ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സിംബാബ്വെ ടീമിനുള്ള ഷൂസുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് പ്രമുഖ കായികോപകരണ നിര്‍മാതാക്കളായ പ്യുമ അറിയിച്ചു. ഇതും വലിയ രീതിയില്‍ ചര്‍ച്ചയായി. ഇതിനു പിന്നാലെ ടീമിനുള്ള ഷൂസുകള്‍ കയറ്റി അയച്ചു എന്ന് പ്യൂമ അറിയിച്ചിരിക്കുകയാണ്.

‘റയാന്‍ ബേളിനും ടീം അംഗങ്ങള്‍ക്കുമുള്ള ഷൂസുകള്‍ കയറ്റി അയച്ചു. നിറം ജഴ്‌സിയുടെ നിറവുമായി യോജിക്കുമെന്ന് കരുതുന്നു’- എന്ന വിവരണത്തോടെ പ്യുമ ക്രിക്കറ്റ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വിവരം അറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ലോകേഷ് രാഹുല്‍ ഈ ട്വീറ്റിനു റിപ്ലേ നല്‍കിയിട്ടുണ്ട്.

ഞങ്ങള്‍ക്ക് സ്പോണ്‍സര്‍മാരെ കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ? എന്നാല്‍, ഓരോ പരമ്പരയ്ക്കുശേഷവും ഇങ്ങനെ ഷൂവിന് പശ ഒട്ടിക്കേണ്ട ഗതികേട് ഒഴിവാക്കാമായിരുന്നു എന്നായിരുന്നു റയാന്‍ ബേള്‍ ട്വീറ്റ് ചെയ്തത്. ഇതോടൊപ്പം കീറിയ ഷൂവിന്റെ ചിത്രവും പങ്കുവച്ചു.

ട്വീറ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് ലോകോത്തര കായികോപകരണ നിര്‍മാതാക്കളായ പ്യുമ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. പശ എടുത്തെറിഞ്ഞേക്കൂ, നിങ്ങളുടെ കാര്യം ഞങ്ങള്‍ ഏറ്റു എന്നായിരുന്നു റയാന്‍ ബേളിനെ ടാഗ് ചെയ്ത് പ്യുമ ക്രിക്കറ്റിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News