കേന്ദ്ര ഫണ്ട് നിലച്ചിട്ട് നാലര മാസം ; സോഷ്യല്‍ ഓഡിറ്റ് സംവിധാനം താളം തെറ്റി

കേന്ദ്ര ഫണ്ട് നിലച്ചിട്ട് നാലര മാസം പിന്നിടുന്നു. കേന്ദ്ര വീഴ്ച്ചയില്‍ താളം തെറ്റിയിരിക്കുകയാണ് സോഷ്യല്‍ ഓഡിറ്റ് സംവിധാനം. സംസ്ഥാനത്തെ തൊഴിലുറപ്പ് പ്രവൃത്തികള്‍ ഓഡിറ്റ് ചെയ്യുകയെന്നതാണ് സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയുടെ ചുമതല.

ശമ്പള കുടിശിക നല്‍കാനുള്ളത് രണ്ടായിരത്തിലധികം ജീവനക്കാര്‍ക്കാണ്. കേന്ദ്രത്തിന്റെ അനാസ്ഥയാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ പറയുന്നു.

അവസാന ഗഡു ലഭിച്ചത് രണ്ട് വര്‍ഷം മുമ്പാണ്. ഓഡിറ്റ് സൊസൈറ്റി കത്ത് നല്‍കിയെങ്കിലും കേന്ദ്രം ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News