പ്രതിപക്ഷ നേതാവായിരുന്ന ഞാന്‍ ഇന്ന് രണ്ടാം നിരയില്‍ : മനമുരുകി ചെന്നിത്തല

പ്രതിപക്ഷ നേതാവായിരുന്ന ഞാന്‍ ഇന്ന് രണ്ടാം നിരയിലാണ്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ പരാജയം നേരിട്ടപ്പോള്‍ പലരും മുന്‍ പ്രതിപക്ഷ നേതാവായ ചെന്നിത്തലയോട് ചോദിച്ചതാണ് ഒന്നു പൊട്ടിക്കരഞ്ഞൂടെ എന്ന്. ഇപ്പോള്‍ ഏറെ വേദനയോടെ ചെന്നിത്തല കുറിച്ച കുറിപ്പ് അദ്ദേഹത്തിന്റെ ഉള്ളിലെ സങ്കടം വിളിച്ചോതുന്നു.

പരാജയത്തിന് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് സ്ഥാനം ഒഴിയുന്നത്. എന്റെ പ്രവര്‍ത്തനങ്ങള്‍ കാലം വിലയിരുത്തട്ടെ.
എനിക്ക് എത്രമാത്രം പിന്തുണ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ. നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ജനങ്ങളിലേക്ക് എത്തിയെന്നതും പഠനാര്‍ഹമാവട്ടെ. പ്രതിപക്ഷ പ്രവര്‍ത്തനം കേരളത്തിലെ ജനങ്ങള്‍ക്ക് മറക്കില്ല എന്നാണ് വിശ്വാസം. എന്നും രമേശ് ചെന്നിത്തല പൊട്ടിത്തെറിച്ചു.

ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണമായും നിര്‍വഹിച്ചു എന്ന ചാരിതാര്‍ത്ഥ്യം ഉണ്ട്. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു പോകും. ഒരു സ്ഥാനവും ഇല്ലെങ്കിലും ജനകീയ പോരാട്ടങ്ങളുമായി ഞാന്‍ ഇവിടെ ഉണ്ടാവും. സ്ഥാനമാനങ്ങളെക്കാള്‍ വലുത് ജനങ്ങളുടെ സ്‌നേഹവും വാത്സല്യവുമാണ്. ഇനിയും സ്‌നേഹം നിര്‍ലോഭം ലഭിക്കും എന്ന പ്രത്യാശ ഉണ്ട്. അനുഭവസമ്പത്തുള്ള വി ഡി സതീശന് വിജയാശംസകള്‍ നേരുന്നുവെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News