ലക്ഷദ്വീപ് നിവാസികളുടെ സമാധാനവും സംസ്‌കാരവും തകര്‍ക്കുന്ന ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഓണ്‍ലൈന്‍ പ്രതിഷേധ സംഗമവുമായി ഭരണഘടനാ സംരക്ഷണ സമിതി

ലക്ഷദ്വീപ് നിവാസികളുടെ സമാധാനവും സംസ്‌കാരവും തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഇന്ന് വൈകീട്ട് 7 ന് ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം നടക്കും. സിപിഐ(എം) കോഴിക്കോട് ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധ സംഗമം. രാജ്യത്തിന്റെ ബഹുസ്വരതയെയും ജനസമൂഹങ്ങളുടെ വിശ്വാസങ്ങളെയും സംരക്ഷിക്കാനുള്ള തന്നിലര്‍പ്പിതമായ ഭരണഘടനാ ബാധ്യത മറന്ന് ഹിന്ദുത്വ അജണ്ട അടിച്ചേല്പിക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍.

ഗോവധ നിരോധനം അടിച്ചേല്പിക്കുകയും പശു ഫാമുകള്‍ അടച്ചുപൂട്ടുകയും മാംസഭക്ഷണം നിരോധിക്കുകയും പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ കേസുകളെടുത്തു വേട്ടയാടുകയും ചെയ്യുന്ന അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ് ലക്ഷദ്വീപിലുള്ളത്. ദ്വീപു നിവാസികളോട് ഐക്യദാര്‍ഢ്യവും അഡ്മിനിസ്‌ട്രേറ്ററുടെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ പ്രതിഷേധവും പ്രകടിപ്പിച്ചു നടക്കുന്ന സംഗമത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

എളമരം കരീം എം പി, കെ പി രാമനുണ്ണി, ഡോ. അബ്ദുള്‍ ഹക്കിം അസ്ഹരി, ഡോ. ഫസല്‍ ഗഫൂര്‍, വി ആര്‍ സുധീഷ്,ബി എം സുഹറ, ഖദീജ മുംതാസ്, കെ അജിത, ഡോ: അബ്ദുള്‍ സമദ് ഐ പി, മുസ്തഫ മുണ്ടുപാറ, ഡോ.കെ ഗോപാലന്‍കുട്ടി, ഡോ: എ എം ഷിനാസ്, ഡോ:യു ഹേമന്ത് കുമാര്‍, കെ ടി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News