മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പുതിയ കേസുകളില്‍ ഗണ്യമായ കുറവ്

മഹാരാഷ്ട്രയില്‍ ഇന്ന് 22,122 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസമാണ് മഹാരാഷ്ട്രയിലെ പ്രതിദിന കേസുകള്‍ 30,000 മാര്‍ക്കിനു താഴെയായി തുടരുന്നത്. 361 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 5,602,019 രേഖപ്പെടുത്തിയപ്പോള്‍ മരണസംഖ്യ 89,212 ആയി ഉയര്‍ന്നു.

തിങ്കളാഴ്ച 42,000ത്തിലധികം കേസുകള്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് മൊത്തം രോഗമുക്തി നേടിയവര്‍ 5,182,592 ആയി ഉയര്‍ന്നു.
തലസ്ഥാന നഗരമായ മുംബൈയില്‍ 1,049 പുതിയ കേസുകളും 48 മരണങ്ങളും കൂടി രേഖപ്പെടുത്തി. ഇതോടെ നഗരത്തില്‍ രോഗികളുടെ എണ്ണം 697,959 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 14,613 ആയി റിപ്പോര്‍ട്ട് ചെയ്തു.

ദിനംപ്രതി മഹാരാഷ്ട്രയിലെ കോവിഡ് രോഗവ്യാപന സ്ഥിതി മെച്ചപ്പെടുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. കടുത്ത നിയന്ത്രണങ്ങള്‍ ഫലം കാണുന്നുവെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. നിലവിലെ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ നീട്ടിയിട്ടുണ്ട് . ജനങ്ങള്‍ക്കിടയില്‍ നിയന്ത്രണങ്ങള്‍ പാലിക്കുവാനുള്ള പ്രവണത കൂടി വരുന്നതായാണ് പൊലീസ് വകുപ്പും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News