ADVERTISEMENT
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ഹാജരാകാതിരുന്ന ബിജെപി നേതാക്കള്‍ക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേശനും ബി.ജെ.പി ഓഫീസേഴ്‌സ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചത്.
ആപ്പുഴയിലെ ബി.ജെ.പി നേതാവിനും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
ആര്‍.എസ്.എസ്. ബി.ജെ.പി പ്രവര്‍ത്തകരായ ധര്‍മ്മരാജനേയും സുനില്‍ നായിക്കിനേയും ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. കര്‍ണാടകയിലെ ചില ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നാണ് പണം എത്തിയതെന്നും ആലപ്പുഴ ബി.ജെ.പി ട്രഷററായ കെ.ജി കര്‍ത്തയ്ക്കായാണ് പണം എത്തിയതെന്നും വിവരം ലഭിച്ചു. ഇയാളെ പോലീസ് ചോദ്യം ചെയ്യും. ബി.ജെ.പി സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് കര്‍ത്ത.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഗണേശന്‍.ബി.ജെ.പി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി.ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് വിളിപ്പിച്ചത്. എന്നാല്‍ ഇവര്‍ ഇതുവരെയും ഹാജരാകാന്‍ തയാറായില്ല.
സംഭവത്തെക്കുറിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിനാണ് 2 ദിവസം ആവശ്യപ്പെട്ടതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ബി.ജെ.പി ജില്ലാ നേതാക്കളായ സുജയ സേനന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍ ഹരി എന്നീ ജീല്ലാ നേതാക്കളെ ചോദ്യം ചെയ്തിരുന്നു. കുഴല്‍പ്പണം കടത്തു സംഘത്തിന് തൃശ്ശൂര്‍ ജില്ലയില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിയത് ഇവരാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
Get real time update about this post categories directly on your device, subscribe now.