ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമം ; കേന്ദ്രം മരുന്ന് അനുവദിച്ചില്ലെങ്കില്‍ ചികിത്സ പ്രതിസന്ധിയില്‍ ആകുമെന്ന് ആരോഗ്യവകുപ്പ്

ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ്. കേന്ദ്രം മരുന്ന് അനുവദിച്ചില്ലെങ്കില്‍ ചികിത്സ പ്രതിസന്ധിയില്‍ ആവുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രശ്‌നത്തിന് ബദല്‍ മാര്‍ഗ്ഗം തേടുകയാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍. വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് രോഗികള്‍ക്ക് നല്‍കുന്ന ലൈ പോസോമല്‍ ആംഫോടെറിസിന്‍ മരുന്നാണ് കിട്ടാനില്ലാത്തത്.

ഡല്‍ഹിയില്‍ ഉള്‍പ്പെടെ മരുന്ന് കിട്ടാത്തതിനാല്‍ രോഗികള്‍ ചികിത്സക്കായി കേരളത്തില്‍ എത്തുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here