സ്പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തി പിടിക്കും: എം ബി രാജേഷ്

സ്പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തി പിടിക്കുമെന്ന് നിയുക്ത സ്പീക്കര്‍ എം ബി രാജേഷ്. ജനാധിപത്യത്തോടും സഭയോടും വിശ്വാസം ഉണ്ടെന്നും മുന്‍ വിധിയോടെ കാര്യങ്ങളെ കാണുന്നില്ലെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. സ്പീക്കര്‍ വോട്ടെടുപ്പിനായി സഭയിലേക്ക് കടക്കുന്നതിന് മുന്‍പാണ് എം ബി രാജേഷിന്റെ പ്രതികരണം.

അതേസമയം,പതിനഞ്ചാം നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആദ്യ വോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖപ്പെടുത്തി. തുടര്‍ന്ന് എം വി ഗോവിന്ദന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ രണ്ടാമതായി വോട്ട് രേഖപ്പെടുത്തി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി എം ബി രാജേഷാണ്. യുഡിഎഫില്‍നിന്ന് പി സി വിഷ്ണുനാഥ് മത്സരിക്കും. ഗുണന ചിഹ്നമല്ലാത്ത വോട്ട് അസാധുവാകുമെന്ന് പ്രോടൊം സ്പീക്കര്‍ പി ടി എ റഹീം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here