ശ്രദ്ധേയമായി സഭയ്ക്കുള്ളിലെ ക്രമീകരണങ്ങള്‍ ; ഒന്നാം നിരയില്‍ മുഖ്യമന്ത്രി, തൊട്ടരികില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പതിനഞ്ചാം നിയമസഭയലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ സഭയ്ക്കുള്ളിലെ പുതിയ ക്രമീകരണങ്ങളും ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഒന്നാം നിരയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. തൊട്ടരികില്‍ രണ്ടാമനായി എം വി ഗോവിന്ദന്‍ മാസ്റ്ററിനാണ് ഇരിപ്പിടമൊരുക്കിയിരിക്കുന്നത.

ഘടകകക്ഷി നേതാക്കള്‍ക്കുള്ള ഇരിപ്പിടം കഴിഞ്ഞാല്‍ ഒന്നാം നിരയില്‍ കെ രാധാകൃഷ്ണനും, കെ എന്‍ ബാലഗോപാലുമാണ് ഇരിക്കുന്നത്. മുന്‍ മന്ത്രിമാരായ കെ കെ ഷൈലജ, ടി പി രാമകൃഷണന്‍,എ സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി എന്നിവര്‍ മൂന്നാം നിരയിലേക്ക് മാറി.

പ്രതിപക്ഷത്ത് വി ഡി സതീശന്‍ ഒന്നാമനായപ്പോള്‍ രമേശ് ചെന്നിത്തല രണ്ടാം നിരയിലേക്ക് മാറി. പ്രത്യകേ പരിഗണന വേണ്ടെന്ന് ചെന്നിത്തല നിയമസഭാ ഉദ്യോഗ്യോഗസ്ഥരെ അറിയിച്ചിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഈ ഇരിപ്പിട ക്രമീകരണത്തിനനുസരിച്ചാണ് വോട്ട് ചെയ്യാന്‍ വിളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here