എം.ബി. രാജേഷിന്റെ കൈകളില്‍ കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം സുരക്ഷിതം ; അഭിനന്ദനവുമായി പി. ശ്രീരാമകൃഷ്ണന്‍

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിന് അഭിനന്ദനങ്ങളുമായി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.എം.ബി. രാജേഷിന്റെ കൈകളില്‍ കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം സുരക്ഷിതമായിരിക്കുമെന്നതില്‍ അഭിമാനമുണ്ടെന്നും
മികച്ച പാര്‍ലമെന്റേറിയനും കഴിവുറ്റ പ്രഭാഷകനുമായ ശ്രീ. എം.ബി. രാജേഷ് മികച്ച സ്പീക്കറായിരിക്കുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ലെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സൗഹൃദങ്ങളില്‍ കൊരുക്കപ്പെട്ട രണ്ടു സഖാക്കളെന്ന നിലയിലും രണ്ടുപതിറ്റാണ്ടിലേറെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളാല്‍ തമ്മില്‍ ബന്ധിക്കപ്പെട്ടവരെന്ന നിലയിലും ഞങ്ങളുടെ സൗഹൃദത്തിന്റെ ലോകം വിശാലമാണെന്നും

പി. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സൗഹൃദങ്ങളില്‍ കൊരുക്കപ്പെട്ട രണ്ടു സഖാക്കളെന്ന നിലയിലും രണ്ടുപതിറ്റാണ്ടിലേറെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളാല്‍ തമ്മില്‍ ബന്ധിക്കപ്പെട്ടവരെന്ന നിലയിലും ഞങ്ങളുടെ സൗഹൃദത്തിന്റെ ലോകം വിശാലമാണ്. മികച്ച പാര്‍ലമെന്റേറിയനും കഴിവുറ്റ പ്രഭാഷകനുമായ ശ്രീ. എം.ബി. രാജേഷ് മികച്ച സ്പീക്കറായിരിക്കുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. ശ്രീ. എം.ബി. രാജേഷിന്റെ കൈകളില്‍ കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം സുരക്ഷിതമായിരിക്കുമെന്നതില്‍ എനിക്ക് അഭിമാനമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here