ഡ്രെക്സൽ യൂണിവേഴ്‌സിറ്റി ലിബോ കൊളജ് ഓഫ് ബിസിനസിന്റെ സെന്റർ ഫോർ ബിസിനസ് അനലിറ്റിക്സ് തെരെഞ്ഞെടുത്ത അനലിറ്റിക്സ് 50 ജേതാക്കളിൽ മലയാളിയായ അൻസാർ കാസിമും. അമേരിക്കയിലെ 50 സ്ഥാപനങ്ങളിൽ അനലിറ്റിക്‌സ് രംഗത്ത് മികച്ച സംഭാവന നൽകിയ 50 പേരെയാണ് അവാർഡിനായി തെരെഞ്ഞെടുക്കുന്നത്.
മികച്ച ഡാറ്റാധിഷ്ടിത പരിഹാരങ്ങൾ വികസിപ്പിച്ച സ്ഥാപനങ്ങളിൽ വെറൈസൺ കമ്മ്യൂണിക്കേഷന് വേണ്ടി ഡാറ്റ അനലിറ്റിക്സ് ആശയം വികസിപ്പിച്ചത് കമ്പനിയുടെ Consumer Financial Analytics മേധാവിയായ അൻസാർ കാസിമാണ്. അമേരിക്കയിലെ ഒന്നാംകിട ടെലികോം കമ്പനിയായ വെറൈസണിലാണ് അൻസാർ ആറ് വർഷത്തോളമായി ജോലി ചെയ്യുന്നത്. കമ്പനിയുടെ ഡാറ്റയുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് അൻസാറാണ്.
കമ്പനിയുടെ ഫലപ്രദമായ പല ബിസിനസ്സ് തീരുമാനങ്ങൾ എടുക്കുന്നതിനും എക്സികുട്ടീവ് മാനേജ്‌മെന്റിന് ഒരു ഡാറ്റ അനലിസ്റ്റിന്റെ സഹായം ഇന്ന് ആവശ്യമാണ്. ഈ ഡാറ്റ ബിസിനസ്സ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് 8000 -ത്തോളം പേജുകളുള്ള റിപ്പോർട്ടുകളും മറ്റു സഹായങ്ങളുമുണ്ടായിട്ടും ബിസിനസ്സിന്റെ ആവശ്യങ്ങൾ നിറവേറിയിരുന്നില്ല. ഈയൊരു പ്രശ്നത്തിന് പരിഹാരമെന്നോണമാണ് അൻസാറും ടീമും പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നത്.
2019 ൽ വികസിപ്പിച്ച സാങ്കേതിക വിദ്യ ഏകദേശം 95% പഴയ റിപ്പോർട്ടുകളും എടുത്ത് കളയാൻ പ്രാപ്തമാക്കി. ഇന്ന് വളരെ കുറഞ്ഞ സമയം കൊണ്ട് കമ്പനി മേധാവികൾക്കും ഉപഭോക്താക്കൾക്കും ആവശ്യമായ റിപ്പോർട്ടുകൾ വലിയ സാങ്കേതിക വിദഗ്ധരുടെ സഹായങ്ങളില്ലാതെ തന്നെ നിർമിച്ചെടുക്കാമെന്നത് ഒരുപാട് ജോലിഭാരം കുറക്കുകയും കമ്പനിക്ക് സാമ്പത്തിക ലാഭം നേടിക്കൊടുക്കുകയും ചെയ്‌തു.
മുൻ ISRO സയന്റിസ്റ്റായ കാസിം പിള്ളയുടെയും മൈമൂനയുടെയും മകനാണ് ആലപ്പുഴ സ്വദേശിയായ അൻസാർ കാസിം.
Get real time update about this post categories directly on your device, subscribe now.