ലക്ഷദ്വീപിന്റെ ജീവിത ശൈലികളെ ഉഴുത് മറിക്കാതിരിക്കട്ടെ എന്ന അഭ്യര്‍ത്ഥന മാത്രം ; മണികണ്ഠന്‍ ആചാരി

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ മണികണ്ഠന്‍ ആചാരി. അവരുടെ ജീവിത ശൈലികളെ ഉഴുത് മറിക്കാതിരിക്കട്ടെ എന്ന അഭ്യര്‍ത്ഥന മാത്രമാണുള്ളതെന്ന് മണികണ്ഠന്‍ പ്രതികരിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് എറണാംകുളം വളഞ്ഞമ്പലത്തുള്ള ക്വാളിറ്റി മിഷീന്‍സ് ആന്റ് സ്‌പെയറില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന കാലം ലക്ഷദ്വീപില്‍ നിന്നും സ്ഥിരമായി ഒരു വ്യാപാരി ഉപകരണങ്ങള്‍ വാങ്ങുവാനായി വരുമായിരുന്നു. അന്നദ്ധേഹം ലക്ഷദ്വീപ് എന്ന സ്ഥലത്തെ കുറിച്ച് പറഞ്ഞത് ഭൂമിയിലുള്ള ഞങ്ങളുടെ സ്വര്‍ഗം എന്നായിരുന്നു. മണികണ്ഠന്‍ കുറിച്ചു.

കുറ്റകൃത്യം കുറഞ്ഞ, ഒരു തരത്തിലുമുള്ള മാലിന്യങ്ങള്‍ വര്‍ദ്ധിക്കാത്ത ഒരിടം . കേട്ടപ്പോള്‍ കൗതുകമായിരുന്ന ലക്ഷദ്വീപ് ഇന്ന് വീര്‍പ്പുമുട്ടുന്നതായി അറിയുമ്പോള്‍ , അവരുടെ ജീവിത ശൈലികളെ ഉഴുത് മറിക്കാതിരിക്കട്ടെ എന്ന അഭ്യര്‍ത്ഥന മാത്രമാണെന്നും മണികണ്ഠന്‍ കുറിച്ചു.

മണികണ്ഠന്‍ ആചാരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വര്‍ഷങ്ങള്‍ക്കു മുന്‍പ് എറണാംകുളം വളഞ്ഞമ്പലത്തുള്ള ക്വാളിറ്റി മിഷീന്‍സ് ആന്റ് സ്‌പെയറില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന കാലം ലക്ഷദ്വീപില്‍ നിന്നും സ്ഥിരമായി ഒരു വ്യാപാരി ഉപകരണങ്ങള്‍ വാങ്ങുവാനായി വരുമായിരുന്നു. അന്നദ്ധേഹം ലക്ഷദ്വീപ് എന്ന സ്ഥലത്തെ കുറിച്ച് പറഞ്ഞത് ഭൂമിയിലുള്ള ഞങ്ങളുടെ സ്വര്‍ഗം എന്നായിരുന്നു. കുറ്റകൃത്യം കുറഞ്ഞ , ഒരു തരത്തിലുമുള്ള മാലിന്യങ്ങള്‍ വര്‍ദ്ധിക്കാത്ത ഒരിടം . കേട്ടപ്പോള്‍ കൗതുകമായിരുന്ന ലക്ഷദ്വീപ് ഇന്ന് വീര്‍പ്പുമുട്ടുന്നതായി അറിയുമ്പോള്‍ , അവരുടെ ജീവിത ശൈലികളെ ഉഴുത് മറിക്കാതിരിക്കട്ടെ എന്ന അഭ്യര്‍ത്ഥന മാത്രം….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News