താന്‍ ആഗ്രഹിച്ച പോലെ ശിവന്‍കുട്ടി സഖാവ് വിജയിച്ച് മന്ത്രി ആയി; അദ്ദേഹത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ ബൈജു
വര്‍ഗീയതയില്ലാത്ത കേരളത്തിന് വേണ്ടി നമുക്ക് പരസ്പരം സ്‌നേഹിച്ചു മുന്നേറാമെന്നും ബൈജു പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സഖാവ് ശിവന്‍കുട്ടിയെ വിജയിപ്പിക്കാന്‍ വേണ്ടി വോട്ട് ചെയ്ത നേമം മണ്ഡലത്തിലെ എല്ലാ പ്രീയപെട്ട വോട്ടര്‍മാരോടും എന്റെ അഗാധമായ നന്ദിയും സ്‌നേഹവും ഇതിനാല്‍ രേഖപെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ബഹുമാന്യരെ
ഞാൻ ആഗ്രഹിച്ചത് പോലെ ശ്രീ. വി. ശിവൻകുട്ടി സഖാവ് വിജയിച്ച് മന്ത്രി ആയിരിക്കുകയാണ്. അദ്ദേഹത്തിനെ വിജയിപ്പിക്കാൻ വേണ്ടി വോട്ട് ചെയ്ത നേമം മണ്ഡലത്തിലെ എല്ലാ പ്രീയപെട്ട വോട്ടർമാരോടും എന്റെ അഗാധമായ നന്ദിയും സ്നേഹവും ഇതിനാൽ രേഖപെടുത്തുന്നു. വർഗീയത ഇല്ലാത്ത ഒരു ഭരണകൂടത്തിനു മാത്രമേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയിൽ എത്തിക്കാൻ കഴിയു. വർഗീയതയില്ലാത്ത കേരളത്തിന് വേണ്ടി നമുക്ക് പരസ്പരം സ്നേഹിച്ചു മുന്നേറാം. ഇനി വരുന്ന തലമുറകൾക് നമ്മൾ ഓരോരുത്തരും വഴികാട്ടികളാകണം.
എന്ന് നിങ്ങളുടെ സ്വന്തം നടൻ ബൈജുസന്തോഷ്.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.