14000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സി, ആന്റ്വിഗയില്‍ നിന്നും കാണാതായി

14000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ കരീബിയന്‍ രാജ്യമായ ആന്റ്വിഗാ ആന്റ് ബര്‍മുഡയില്‍ വെച്ച് കാണാതായി. ഞായറാഴ്ച വൈകിട്ട് 5.15 ന് വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്നതായാണ് അവസാനമായി കണ്ടത്.

ജോണ്‍സണ്‍ പൊയിന്റ് പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചോക്സിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ആന്റ്വിഗാ കമ്മീഷണര്‍ ആറ്റ്ലി റോഡ്നി പ്രതികരിച്ചു.

ചോക്സിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഗസ്റ്റോൗണ്‍ ബ്രൗണ്‍ അറിയിച്ചു.

ചോക്സിക്കെതിരെ 2018 ല്‍ ഇന്റെര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മെഹുല്‍ ചോക്സിയെ മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കാണാതായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News