സ്ത്രീ പ്രാതിനിധ്യം എന്‍ സി പിയില്‍ ഉറപ്പാക്കും; എന്‍ സി പിയില്‍ ചേര്‍ന്ന് ലതിക സുഭാഷ്

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്തുളള അസാധാരണ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് എന്‍ സി പിയില്‍ ചേര്‍ന്നു. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്.

എന്‍ സി പിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ലതിക സുഭാഷ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടി നടത്തണമെന്നാണ് ആഗ്രഹമെന്നും ലതിക സുഭാഷ് വ്യക്തമാക്കി. വനിതകള്‍ക്ക് വേണ്ടി വാദിച്ചതിനാല്‍ നേതാക്കളുടെ കണ്ണിലെ കരടായി മാറിയെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.

ഏറ്റുമാനൂരില്‍ സ്വാതന്ത്രയായി മത്സരിച്ചിരുന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും സ്വാതന്ത്രയായി തന്നെ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ എന്‍ സി പിയില്‍ ചേരാന്‍ ലതികാ സുഭാഷ് തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News