കോവിഡ് മഹാമാരിക്കാലത്ത് സഹായഹസ്തവുമായ് ഹോളിഫാമിലി HSS ലെ എൻ എസ് എസ് ടീം

കോവിഡ് മഹാമാരിക്കാലത്ത് ഉചിതമായ സഹായ ഹസ്തവുമായ് ഹോളിഫാമിലി HSS ലെഎൻ എസ് എസ് ടീം.കോവിഡ് ചികിൽസയ്ക്കാവശ്യമായ 20 പൾസ് ഓക്സീമീറ്ററുകൾ ഹോളിഫാമിലി കാട്ടൂർ എൻ എസ് എസ് ടീം ചെട്ടികാട് ഹെൽത്ത് സെന്ററിന് നൽകി.


സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് പയസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. ആർ. രാജേശ്വരി,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അഭിലാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി.പി. സംഗീത എന്നിവർ പങ്കടുത്തു.

ചെട്ടികാട് ഹെൽത്ത് സെൻ്റർ ചീഫ് മെഡിക്കൽ ഓഫീസർ ശ്രീമതി പ്രതിഭ എൻ എസ് എസ് ടീം ൽ നിന്നും പൾസ് ഓക്സീ മീറ്ററുകൾ ഏറ്റുവാങ്ങി.പ്രസ്തുത യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ യേശുദാസ് P J സ്വാഗതം ആശംസിച്ചു.

എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ ശ്രീമതി ഫാമി ജോസഫ് പദ്ധതി വിശദീകരണം നടത്തി.
എൻ എസ് എസ്  വോളന്റിയർ കുമാരി മേരി ലിഥിയ യോഗത്തിന് നന്ദി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here