തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജൂണ്‍ ഏഴിനകം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണം. പൊതുപ്രവര്‍ത്തകനായ അരുണ്‍ മുഖര്‍ജി സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയിലാണ് ജസ്റ്റിസ് വിനീത് ശരണ്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

കൊലപാതകങ്ങള്‍ അടക്കമുള്ള സംഭവങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കണം. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും, പുനരധിവാസം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ദേശീയ മനുഷ്യാവകാശ കമ്മീഷനെയും, വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ദേശീയ കമ്മീഷനെയും കേസില്‍ കക്ഷി ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here