അണ്ടർ-18 എഫ് എ യൂത്ത് കപ്പ് ആസ്റ്റൻവില്ലയ്ക്ക്

വില്ലാ പാർക്കിൽ നടന്ന വാശിയേറിയ കലാശപ്പോരിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലിവർപൂളിനെ തോൽപിച്ചാണ് ആസ്റ്റൻവില്ല ജേതാക്കളായത്. ആദ്യ പകുതിയിൽ ആസ്റ്റൻവില്ല രണ്ടു ഗോളിന് മുന്നിലായിരുന്നു.

ബെൻ ക്രിസെനും ബ്രാഡ് യങും വില്ലയ്ക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ ലിവർപൂളിന്റെ ആശ്വാസ ഗോൾ പകരക്കാരൻ ഫ്റോണ്ടോഫിന്റെ വകയായിരുന്നു. 7 ഗോളുകൾ നേടിയ ആസ്റ്റൻവില്ലയുടെ കാർണി ചുക്ക്വുമേക്കയാണ് ടൂർണമെൻറിലെ മികച്ച ഗോൾ സ്കോറർ. വില്ലയുടെ നാലാമത് എഫ് എ യൂത്ത് കപ്പ് നേട്ടമാണിത്. 2002 ന് ശേഷം ഇതാദ്യമായാണ് ആസ്റ്റൻവില്ല യൂത്ത് കപ്പ് നേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News