കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന കണ്ണൂര്‍ കോര്‍പറേഷന് എതിരെ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന കണ്ണൂര്‍ കോര്‍പറേഷന് എതിരെ എല്‍ ഡി എഫ് നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 303 കേന്ദ്രങ്ങളിലാണ് പ്രതിഷേധം പരിപാടി സംഘടിപ്പിച്ചത്.

യു ഡി എഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനും വളപട്ടണം, അയ്യന്‍കുന്ന്, കടമ്പൂര്‍ പഞ്ചായത്തുകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയമെന്നാണ് എല്‍ ഡി എഫ് ചൂണ്ടിക്കാട്ടുന്നത്. കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ കോവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്.

ഇതിന്റെ ഭാഗമായാണ് പയ്യാമ്പലത്ത് മൃതദേഹം സംസ്‌കരിക്കുന്നതില്‍ നിന്നും സന്നദ്ധ സംഘടനയായ ഐ ആര്‍ പി സി യെ വിലക്കിയതെന്നും എല്‍ ഡി എഫ് ആരോപിക്കുന്നു.ഇതിനെതിരെ യാണ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 250 കേന്ദ്രങ്ങളിലും കടമ്പൂരില്‍ 21 കേന്ദ്രങ്ങളിലും, വളപട്ടണം 15 കേന്ദ്രങ്ങളിലും, അയ്യന്‍കുന്ന് 17 കേന്ദ്രങ്ങളിലും ഉള്‍പ്പെടെ 303 കേന്ദ്രങ്ങളില്ലാണ് 5 പേര്‍ വീതം പങ്കെടുക്കുന്ന ജനകീയ പ്രതിഷേധം സംഘപ്പിച്ചത്.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിറുന്നു സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News