ബംഗാൾ ഉൾക്കടലിൽ ‘യാസ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു: മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

ബംഗാൾ ഉൾക്കടലിൽ ‘യാസ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു.ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച് നാളെ പുലർച്ചയോടെ പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മധ്യ ബംഗാൾ ഉൾക്കടൽ സമുദ്രമേഖലകളിൽ ഇന്ന് മണിക്കൂറിൽ 125 മുതൽ 135 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 140 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്. വടക്ക് ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് -ഒഡിഷ-പശ്ചിമബംഗാൾ – ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 70 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

കന്യാകുമാരി തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമബംഗാൾ – ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാവുകയും ഉയർന്ന തിരമാലകൾ അനുഭവപ്പെടുകായും ചെയ്യും. ആൻഡമാൻ തീരത്തും അതിനോട് ചേർന്ന മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമായിരിക്കും.

വടക്ക്പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ-പശ്ചിമബംഗാൾ – ബംഗ്ലാദേശ്‌ തീരം എന്നിവിടങ്ങളിൽ നാളെ മണിക്കൂറിൽ 155 മുതൽ 165 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 185 കിമീ വരെ വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനും സാധ്യതയുണ്ട് .

മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള വടക്കു ഭാഗങ്ങളിലും മണിക്കൂറിൽ 60 കിമീ മുതൽ 70 വരെ കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.തെക്ക്- പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News