മരമടിയുത്സവം തിരികെ വരുമോ? പ്രതീക്ഷയോടെ തെക്കൻ കേരളത്തിലെ കർഷകർ

തെക്കന്‍ കേരളത്തിലെ കര്‍ഷകരുടെ ഉത്സവമായ മരമടി മഹോത്സവത്തിന് ഉണര്‍വ് പകരാന്‍ പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് തെക്കന്‍ കേരളത്തിലെ ആയിരത്തില്‍പരം കര്‍ഷകര്‍. തെക്കന്‍ കേരളത്തിലെ കാര്‍ഷിക ഉത്സവമായ മരമടി നിലച്ചിട്ട് 10 വര്‍ഷം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിപുരാതനകാലം മുതല്‍ക്കേ തന്നെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നടത്തിവന്നിരുന്ന ഈ കാര്‍ഷികോത്സവം തിരികെ കൊണ്ടുവരാന്‍ പുതിയ സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിച്ച കാത്തിരിക്കുകയാണ് ഒരുകൂട്ടം കര്‍ഷകര്‍.

തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ പ്രധാനമായും വേയ്ക്കല്‍, ഇളമ്പള്ളൂര്‍,പള്ളിക്കല്‍, പകല്‍കുറി, ഓടനാവട്ടം, നെല്ലിക്കുന്നം, മരുതമണ്‍ പള്ളി, ഓയൂര്‍, പുനലൂര്‍,പുന്നല പോരേടം,ആദിച്ച നെല്ലൂര്‍, കുണ്ടറ, പുലിയില, അടൂരിലെ ആനന്ദപ്പള്ളി, നടക്കല്‍, ഇളമാട്, ആയുര്‍, കൊട്ടാരക്കര, വര്‍ക്കല കല്ലുവാതുക്കല്‍, എറണാകുളം ജില്ലയിലെ കാക്കൂര്‍ കളവായല്‍ അങ്ങനെ നീളുന്നു. ഇവിടങ്ങളിലൊക്കെയാണ് സ്ഥിരമായി ഈ കാര്‍ഷികോത്സവം നടത്തിവന്നിരുന്നത്. ഈ ഉത്സവം തിരിച്ചുവരുമെന്ന പ്രതീക്ഷ അര്‍പ്പിച്ചു കൊണ്ട് ഇരുന്നൂറിലധികം കാളകളെ ആണ് കര്‍ഷകര്‍ ജീവനുതുല്യം കാത്തു പരിപാലിച്ച് വരുന്നത്.

പല സ്ഥലങ്ങളില്‍ നിന്നുമുള്ള കര്‍ഷകതൊഴിലാളികളും വിദേശ ടൂറിസ്റ്റുകളും വരെ പങ്കെടുത്ത വന്നിരുന്ന കാര്‍ഷിക ഉത്സവത്തിന് 2009 ല്‍ വിലക്ക് വീണു. മൃഗപീഡനം ചൂണ്ടിക്കാട്ടി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് കര്‍ഷകരുടെ ഈ ഉത്സവത്തിന് കടിഞ്ഞാണ്‍ ഇട്ടത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും നിയമസഭകളില്‍ പാസാക്കി 2017 ല്‍ ജെല്ലിക്കെട്ട്, തുടങ്ങിയവ പോലെയുള്ള സമാന ഉത്സവങ്ങള്‍ പുനരാരംഭിച്ചു. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് ചിറ്റയം ഗോപകുമാര്‍ എം എല്‍ എ സബ്മിഷന്‍ ഉന്നയിച്ച് ഈ വര്‍ഷം ആരംഭത്തില്‍ മന്ത്രിസഭ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. എന്നാല്‍ ബില്ലായി സഭയില്‍ അവതരിപ്പിച്ച പാസാക്കിയാല്‍ മാത്രമേ മരമടി ഉത്സവം നടത്താന്‍ കഴിയൂ.

നിയമസഭ തുടങ്ങുന്നതോടെ തന്നെ ബില്‍ പാസായി ഉത്സവം പുനരാരംഭിക്കാന്‍ കഴിയുമെന്ന് ശുഭപ്രതീക്ഷയിലാണ് തെക്കന്‍ കേരളത്തിലെ കര്‍ഷകര്‍. തെക്കന്‍ കേരളത്തിലെ മരമടി കാളകളെ സംരക്ഷിക്കുന്നതിനും നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം മേഖലയ്ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമായ ഈ ഉത്സവം എത്രയും വേഗം തന്നെ തിരികെ കൊണ്ടുവരണം എന്നാണ് മരമടി വാട്‌സാപ്പ് കൂട്ടായ്മ കൊല്ലം ജില്ല ഭാരവാഹികളുടെ അപേക്ഷ. ഈ കാര്‍ഷികോത്സവം തിരികെ കൊണ്ടുവന്നതിനു മരമടി വാട്‌സ്ആപ്പ് കൂട്ടായ്മയ്ക്ക് വേണ്ടി പ്രസിഡന്റ് വിജയന്‍, സെക്രട്ടറി സജി, ട്രഷറര്‍ സജാദ്, ഷാജി, അബിന്‍ ബദറുദ്ദീന്‍, റിയാസ് പോരേടം , സജീര്‍.എ, നന്ദകുമാര്‍, സിനു വര്‍ഗീസ്, ഇതിനു വേണ്ട നടപടികളുമായി മുന്നോട്ടു തന്നെ പോകുമെന്ന് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News