എംബിബിഎസ് പരീക്ഷാ തിരിമറിയിൽ പൊലീസിന് പരാതി നൽകി കൊല്ലം അസീസിയ മെഡിക്കൽ കോളേജ്

എംബിബിഎസ് പരീക്ഷാ തിരിമറിയിൽ പൊലീസിന് പരാതി നൽകി കൊല്ലം അസീസിയ മെഡിക്കൽ കോളേജ്.  ക്രമക്കേടിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് കണ്ണനല്ലൂർ പോലീസിനാണ് പരാതി  നൽകിയത്. അതേസമയം സംഭവത്തിൽ ആരോഗ്യ സർവകലാശാലയും അന്വേഷണം ആരംഭിച്ചു.

2011 ൽ കോളേജിൽ പ്രവേശനം നേടിയ മൂന്ന് വിദ്യാർഥികളുടെ ഉത്തരകടലാസിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത സംഭവമായിരുന്നു എംബിബിഎസ് പരീക്ഷയിലെ തിരിമറി. കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ പരീക്ഷ എഴുതിയ മൂന്നു പേരുടെ ഉത്തരക്കടലാസുകളിൽ ആണ് ക്രമക്കേട് കണ്ടെത്തിയത്.

2011 ൽ പ്രവേശനം നേടി ഇപ്പോൾ പത്തു വർഷം കഴിഞ്ഞവരാണ് വിദ്യാർത്ഥികൾ. പരീക്ഷയ്ക്ക് തൊട്ടുമുൻപാണ് ഓൺലൈൻ വഴി ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യുന്നത്. ഈ സമയം പരീക്ഷാഹാളിൽ പുറത്തുനിന്നുള്ള ആരും ഉണ്ടായിരുന്നില്ലെന്ന് കോളേജ് അധികൃതർ പറയുന്നു.

ആരോഗ്യ സർവ്വകലാശാലയും,പോലീസും പരീക്ഷാ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങൾ പരിശോധിച്ചിരുന്നു.പരീക്ഷാ കേന്ദ്രത്തിൽ ഉണ്ടായിരുന്നതിൽ ചിലർ തന്നെയാണ് ഉത്തരം എഴുതിയതെന്നാണ് സംശയം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് അസീസിയാമെഡിക്കൽ കോളേജ്  പോലീസിന് പരാതി നൽകിയത്.

സംഭവത്തെത്തുടർന്ന് ആരോഗ്യ സർവകലാശാല പരീക്ഷ കേന്ദ്രം റദ്ദാക്കി.പരീക്ഷാകേന്ദ്രത്തിൽ ചുമതലയുണ്ടായിരുന്ന  നാല് പേരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കോളേജിലെ രണ്ട് ഇനവിലിജേറ്റർമാരെ മാനേജ്മെന്റ് അന്ന് തന്നെ സസ്പന്റ് ചെയ്തിരുന്നു.അതേ സമയം പരീക്ഷാ തിരിമറിയിൽ എസ്എഫ്ഐ പ്രവർത്തകർ കോളേജിനു മുന്നിൽ പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here