തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് ഒരേ നിരക്കിൽ സ്വര്‍ണ വില

തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് ഒരേ നിരക്കിൽ സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഒരു പവൻ സ്വര്‍ണത്തിന് 36,480 രൂപയാണ് വില. ഒരു ഗ്രാമിന് 4,560 രൂപയും അണ്.

രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഇടിഞ്ഞു. ട്രോയ് ഔൺസിന് 1, 879.54 ഡോളറിലാണ് വ്യാപാരം. മെയ് ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. മെയിൽ ഇതുവരെ പവന് 1440 രൂപയാണ് വര്‍ധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here