കൈറ്റിന് എസ് എം 4 ഇ(സോഷ്യല്‍ മീഡിയ ഫോര്‍ എംപവര്‍മെന്റ്) സൗത്ത് ഏഷ്യന്‍ പുരസ്‌കാരം

സോഷ്യല്‍ മീഡിയ സാമൂഹിക ശാക്തീകരണത്തിനുപയോഗിക്കുന്നതിന്റെ മികച്ച മാതൃകകള്‍ക്ക് നല്‍കുന്ന എസ് എം4ഇ(ടങ4ഋ സോഷ്യല്‍ മീഡിയ ഫോര്‍ എംപവര്‍മെന്റ്)അവാര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്)ന് ലഭിച്ചു.ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ആവശ്യമായ സോഷ്യല്‍ മീഡിയാ സംവിധാനങ്ങള്‍ ഒരുക്കിയതിനാണ്7ാമത് എസ് എം 4 ഇ പുരസ്‌കാരം കൈറ്റിന് ലഭിച്ചത്. 7വിഭാഗങ്ങളിലായി ലഭിച്ച145നോമിനേഷനുകളില്‍നിന്നും
‘ഇന്നൊവേഷന്‍സ്@കോവിഡ്19’വിഭാഗത്തിലാണ് കൈറ്റിന് അവാര്‍ഡ്.കൈറ്റ് സി ഇ ഒ,കെഅന്‍വര്‍ സാദത്ത് അവാര്‍ഡ് സാക്ഷ്യപത്രം സ്വീകരിച്ചു.

പൊതുവിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മികവ് ആഗോള ശ്രദ്ധയിലേക്കുയര്‍ത്തിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി വിശിവന്‍കുട്ടി അഭിനന്ദിച്ചു.

ഡിജിറ്റല്‍ ടെക്‌നോളജി സഭ 2021അവാര്‍ഡ്,എംബില്ല്യന്‍ത്ത് അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ കൈറ്റിന് ഈ വര്‍ഷം മാത്രം ലഭിക്കുന്ന മൂന്നാമത്തെ ബഹുമതിയാണ് എസ് എം 4 ഇ പുരസ്‌കാരം.ഈ പുരസ്‌കാരത്തോടെ അടുത്തവര്‍ഷത്തെ യു എന്‍ വേള്‍ഡ് സമ്മിറ്റ് അവാര്‍ഡിന് കൈറ്റിന് നേരിട്ടപേക്ഷിക്കാന്‍ അവസരമൊരുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News