ലക്ഷദ്വീപ്: സര്‍വ്വകക്ഷി ഇടപെടല്‍ വേണമെന്ന് ഐ എന്‍ എല്‍

വിചിത്രമായ ഭരണ പരിഷ്‌കാര നടപടികളിലൂടെ ലക്ഷദ്വീപില്‍ അശാന്തി വിതക്കാനും ഭീതി പടര്‍ത്താനുമുള്ള ആസൂത്രിത നീക്കത്തിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംയുക്തമായ ഇടപെടല്‍ ആവശ്യമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്.

സമാധാനകാംക്ഷികളായ ദ്വീപ് നിവാസികളെ പ്രകോപിതരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. പ്രതിലോമ താല്‍പര്യങ്ങള്‍ക്കും വിഭാഗീയ ശക്തികള്‍ക്കും മുതലെടുക്കാന്‍ ഇത് അവസരം നല്‍കും. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ജനാധിപത്യ മതേതര സമൂഹവും അവയെ പ്രതിനിധീകരിക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി മുന്നോട്ട് വരണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെടുത്ത നിലപാട് ദ്വീപ് നിവാസികള്‍ക്ക് ആത്മവിശ്വാസം പകരുന്നതും കേരളവുമായുള്ള അവരുടെ സ്‌നേഹ ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതുമാണ്, അബ്ദുല്‍ വഹാബ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News