തൃശ്ശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ; സൂപ്പർ മാർക്കറ്റുകളിൽ ഹോം ഡെലിവറി

തൃശൂർ ജില്ലയിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. പുതിയ ഉത്തരവ് പ്രകാരം പലചരക്ക് , പച്ചക്കറി കടകൾക്ക് തിങ്കൾ ,ബുധൻ , ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. മൽസ്യം , മാംസം എന്നിവ വിൽപന നടത്തുന്ന കടകൾ ബുധൻ , ശനി ദിവസങ്ങളിൽ തുറക്കാവുന്നതാണ്. ഈ കടകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും.

ഇലക്ട്രിക്കൽ , പ്ലബിങ്ങ് , പെയിൻ്റിങ്ങ് കടകൾ ചൊവ്വ , വ്യാഴം ദിവസങ്ങളിൽ പ്രവർത്തിപ്പിക്കാം. കെട്ടിട നിർമാണത്തിന് അനുമതിയില്ല. ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദിക്കൂ. ബേക്കറി വ്യാഴം , ശനി ദിവസങ്ങളിൽ തുറക്കാം. തുണിക്കട, സ്വർണക്കട ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. വർക് ഷോപ്പ് , പഞ്ചർ കടകൾ ചൊവ്വ , വ്യാഴം , ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം.

സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ പാടുള്ളു. ഇത് രാവിലെ ഒമ്പത് മുതൽ ഒരു മണി വരെ അനുവദിക്കും. പണ്ടം പണയ സ്ഥാപനങ്ങൾ ബുധനാഴ്ചകളിൽ ഒൻപതു മുതൽ ഏഴു വരെ തുറക്കാം. പ്രിൻ്റിങ്ങ് പ്രസ് , ഫോട്ടോ സ്റ്റുഡിയോ തിങ്കൾ , വെള്ളി ദിവസങ്ങളിൽ എട്ട് മുതൽ ഒന്നു വരെ തുറക്കാവുന്നതാണ്. മലഞ്ചരക്ക് കടകൾക്ക് ശനിയാഴ്ച്ച എട്ടു മുതൽ അഞ്ചു വരെ പ്രവർത്തിക്കാം. വിവാഹങ്ങൾക്ക് പത്ത് പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. കണ്ണടക്കടകൾ തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ ഒൻപതു മുതൽ ഒന്നു വരെ തുറന്നു പ്രവർത്തിക്കാമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News