വ്യാജ പൾസ് – ഓക്സി മീറ്ററുകളുടെ വിപണനം തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  

വിരലിന് പകരം പേന വച്ചാലും ഓക്സിജൻ  അളവ് കാണിക്കുന്ന വ്യാജ പൾസ് ഓക്സി മീറ്ററുകളുടെ  വിപണനം അടിയന്തിരമായി  തടയണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ഉത്തരവ് നൽകിയത്.

നടപടി സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം മനുഷ്യരഹിതമായ പ്രവർത്തനങ്ങൾ ഉടൻ തടയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

വ്യാജ ഓക്സി മീറ്ററുകളിൽ കമ്പനിയുടെ പേരോ വിലയോ രേഖപ്പെടുത്താറില്ല. കൊവിഡ് വ്യാപകമായതോടെ പൾസ് -ഓക്സി മീറ്ററുകൾക്ക് ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യം മുതലാക്കിയാണ് വ്യാജ പൾസ് – ഓക്സി മീറ്ററുകൾ വിപണിയിൽ സുലഭമായി ലഭിച്ചുതുടങ്ങിയത്. സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News