സുരക്ഷിത ഭക്ഷ്യ ഉത്പ്പാദനത്തിനായി സൗജന്യ പച്ചക്കറി വിത്ത് പാക്കറ്റുകളും തൈകളും നല്‍കും: മന്ത്രി പി പ്രസാദ്

കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലും ഇറക്കുമതിയിലും ഉണ്ടായേക്കാവുന്ന ക്ഷാമം മുന്നില്‍ കണ്ട് 70 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന കൃഷി വകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളും ഉടന്‍ വിതരണം ചെയ്യുമെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു.

ഓണം സീസണ്‍ മുന്നില്‍ കണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായാണീ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ആശയം പ്രായോഗികമാക്കുന്നത് കൂടി ലക്ഷ്യമിട്ടുള്ള ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വനിതാ ഗ്രൂപ്പുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കൃഷിഭവന്‍ മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂണ്‍ പകുതിയോടെ ലഭ്യമാക്കും.

കഴിഞ്ഞ വര്‍ഷം ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാര്‍ഹിക പച്ചക്കറി ഉത്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിച്ചിരുന്നു. ഇത് വര്‍ധിപ്പിക്കാനും എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൃഷി വകുപ്പിന് കീഴിലുള്ള വി.എഫ്.പി.സി.കെ, കേരള കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവ മുഖാന്തിരമാണ് വിത്തുകളും തൈകളും തയ്യാറാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News