
പാലക്കാട് കഞ്ചിക്കോട് അയ്യപ്പൻ മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു.പനങ്കാവ് സ്വദേശി അഞ്ചലദേവിയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
പനങ്കാവ് സ്വദേശിയായ അഞ്ചല ദേവി ഉൾപ്പെടെ അഞ്ചംഗസംഘം അയ്യപ്പൻ മല എന്ന പ്രദേശത്തെ സ്വകാര്യ തോട്ടത്തില്‍ വിറക് ശേഖരിക്കുന്നതിനായി പോയ സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണത്തിനിരയായത്. കൂടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വനംവകുപ്പ് വാച്ചറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അഞ്ചലാ ദേവിയുടെ മൃതദേഹം കണ്ടെത്തിയത്.
കാട്ടാന ശല്യമുള്ള മേഖലയാണിത്. കാട്ടാന ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്. മലന്പുഴ എംഎല്‍എ എ പ്രഭാകരന്‍ സംഭവം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മരിച്ച അഞ്ചലാ ദേവിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അടിയന്തിര ധനസഹായമായി 5 ലക്ഷം രൂപ ഉടൻതന്നെ കൈമാറുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here