
വെടിനിർത്തലിന് ശേഷവും പലസ്തീനിയൻ മാധ്യമപ്രവർത്തകർക്കു നേരെയുള്ള നിയന്ത്രണങ്ങൾ തുടരുന്നു. ഗാസ മുനമ്പിലെ നിരവധി പലസ്തീനിയൻ മാധ്യമപ്രവർത്തകരുടെ വാട്‌സ്ആപ്പ് സേവനങ്ങൾ വിലക്കിയതായി മാധ്യമപ്രവർത്തകർ പറഞ്ഞു.
ഗാസയിലെ 17 മാധ്യമപ്രവർത്തകരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വെള്ളിയാഴ്ച മുതൽ ബ്ലോക്ക് ചെയ്തിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ദിവസം ഉച്ചയോടെ അൽജസീറയിലെ 4 മാധ്യമപ്രവർത്തകരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ കൂടി വിലക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
പതിനൊന്ന് ദിവസം നീണ്ടുനിന്ന ഇസ്രയേൽ പലസ്തീൻ സംഘർഷത്തിൽ ഗാസയിലെ മാധ്യമപ്രവർത്തകർക്കും കനത്ത നഷ്ടങ്ങളാണുണ്ടായത്.
ഗാസയിലെ അൽജസീറ, അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് എന്നീ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇസ്രയേൽ സൈന്യം ബോംബാക്രമണം നടത്തിയത് വാർത്തയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here