കൊവിഡ് വാര്‍ഡിലേയ്ക്ക് പൂര്‍വവിദ്യാര്‍ത്ഥികള്‍ കിടക്കകളും ചികിത്സാ ഉപകരണങ്ങളും വാങ്ങി നല്‍കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലേയ്ക്ക് കിടക്കകളും ചികിത്സാ ഉപകരണങ്ങളുമായി പൂര്‍വ വിദ്യാര്‍ത്ഥികളും.1996 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് കൊവിഡ് ചികിത്സാര്‍ത്ഥം കിടക്കകളും ഇ സി ജി മെഷീനുമുള്‍പ്പെടെയുള്ള ചികിത്സാ ഉപകരണങ്ങളും വാങ്ങിനല്‍കിയത്.

തീവ്രപരിചരണവിഭാഗത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലുള്ള 10 കിടക്കകളാണ് വാങ്ങിയത്. ചികിത്സാ സൗകര്യാര്‍ത്ഥം കിടക്കയുടെ ഇരുവശവും ഉയര്‍ത്താനും ട്രോളിയ്ക്കുപകരമായി ഉരുട്ടിക്കൊണ്ടുപോകാനും കഴിയുന്ന ഓട്ടോമാറ്റിക് ഐസിയു കിടക്കകളും രണ്ടു ഇ സി ജി മെഷീനുകളുമാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് കൈമാറിയത്.

അടുത്ത ഘട്ടമായി വാങ്ങുന്ന മറ്റ് ഐസിയു ഉപകരണങ്ങള്‍ ഉള്‍പ്പെടെ എട്ടുലക്ഷം രൂപയുടെ സാമഗ്രികള്‍ വാങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ടാം ഘട്ടമായി വാങ്ങുന്ന ഉപകരണങ്ങളും ഉടനെ ആശുപത്രിയിലെത്തിക്കുമെന്ന് 1996 ബാച്ചിലെ വിദ്യാര്‍ത്ഥിയും എസ് എ ടി ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറുമായ ഡോ മായാദേവി പറഞ്ഞു.

ഡോ മായാദേവിയ്ക്കൊപ്പം 1996 ബാച്ചിലെ മറ്റ് അംഗങ്ങളും മെഡിക്കല്‍ കോളേജിലെ തന്നെ ഡോക്ടര്‍മാരുമായ ഡോ ജെ ബി കവിത, ഡോ സാനുവിജയന്‍, ശ്രീചിത്രയിലെ ഡോ സൗമ്യ രമണന്‍ എന്നിവരടങ്ങുന്ന സംഘം ചികിത്സാ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ കെ അജയകുമാര്‍ എന്നിവര്‍ക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News