ജീവിച്ചിരിക്കുന്നതുവരെ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന് കമല്‍ഹാസന്‍

താന്‍ ജീവിച്ചിരിക്കുന്നവരെ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന് മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ പ്രസ്താവനയുമായി കമല്‍ഹാസന്‍ രംഗത്ത് എത്തിയത്.തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചവരെ നാടോടികള്‍ എന്നും യാത്രക്കാര്‍ എന്നുമാണ് കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്.

പരാജയപ്പെട്ടതിനുശേഷം, അവരുടെ കടമകള്‍ക്കനുസൃതമായി ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഒരു നല്ല ജനാധിപത്യ മാര്‍ഗമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.എന്നാല്‍ ചില ആളുകള്‍ക്ക്, സംഭവിച്ച തെറ്റുകള്‍ മറയ്ക്കുകയും ചുമതലകള്‍ മറക്കുകയും ചെയ്യുന്നത് ജനാധിപത്യപരമാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ തള്ളിപറഞ്ഞവര്‍ക്ക് പോകാമെന്നും പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള ആളുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി നേരിട്ടതിന് പിന്നാലെ പ്രധാന നേതാക്കള്‍ മക്കള്‍ നീതി മയ്യത്തില്‍ നിന്ന് രാജിവെച്ചിരുന്നു. മുന്‍മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബു അടക്കമുള്ള നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്. തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി പാര്‍ട്ടി നേരിട്ടതോടെ നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here