രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു:കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.54%മായി കുറഞ്ഞതായി കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 34,285 പുതിയ കേസുകളും,468 മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ പുതുതായി 22,758 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 588 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.മഹാരാഷ്ട്രയിൽ 24,136 പേർക്ക് കൊവിഡ് റിപ്പോർട്ട്‌ ചെയ്തപ്പോൾ 601 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആന്ധ്രയിൽ 15,284 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

യുപിയിൽ 3957 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിൽ 1568 പേർക്കും കൊവിഡ് റിപ്പോർട്ട്‌ ചെയ്തു.ഇതോടെ ദില്ലിയിലെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.14%മായി കുറഞ്ഞു. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി കുത്തനെ കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട്‌ ചെയ്ത പോസിറ്റിവിറ്റി നിരക്ക് 9.54%മാണ്. ദില്ലിയിൽ 12ആം ക്ലാസ് പരീക്ഷ റദ്ദാക്കുകയോ അല്ലെങ്കിൽ മുഴുവൻ കുട്ടികൾക്കും വാക്‌സിനേഷൻ നൽകുകയോ വേണമെന്ന് ദില്ലി സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വർഷത്തെ കുട്ടിയുടെ മാർക്കും ക്ലാസ് മാർക്കും പരിഗണിച്ചു മാർക്ക് നൽകണമെന്ന് ദില്ലി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.പരീക്ഷ എഴുതണമെന്ന് താല്പര്യമുള്ള കുട്ടികൾക്ക് അതിനുള്ള അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത 18 ജില്ലകളിൽ ഹോം ഐസൊലേഷൻ നിർത്തലാക്കി മഹാരാഷ്ട്ര സർക്കാർ. ഈ ജില്ലകളിൽ പോസിറ്റീവ് ആകുന്നവർ ഹെൽത്ത് സെന്ററുകളിലും സർക്കാർ ഐസൊലേഷൻ വാർഡിലും അഡ്മിറ്റ്‌ ചെയ്യുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News